കോട്ടയം നഗരത്തിലെ ഏറെ നാളായി മുടങ്ങിക്കിടന്ന ആകാശപ്പാത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ബജറ്റ് സമ്മേളനത്തിനിടെ ഈ വിഷയം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുകൂലമായാണ് പ്രതികരിച്ചത്.
2015 നവംബറിൽ നാറ്റ്പാക്കിന്റെ ട്രാഫിക് വികസന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം നഗരത്തിന്റെ മധ്യഭാഗത്തായി ആകാശപ്പാത നിർമിക്കാൻ തീരുമാനിച്ചത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ധനസഹായത്തോടെ കിറ്റ്കോയെ ആയിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചിരുന്നത്.
5.18 കോടി രൂപയായിരുന്നു ഈ പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരുന്നത്. ഇതിൽ 2.16 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും, പിന്നീട് ഭരണമാറ്റമുണ്ടായതോടെ പദ്ധതി പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
പദ്ധതി പൂർത്തീകരണത്തിനായി അനുവദിച്ച 5.18 കോടി രൂപയ്ക്ക് പുറമെ അധികമായി വേണ്ടിവരുന്ന 1.65 കോടി രൂപ എംഎൽഎ ഫണ്ടിൽ നിന്ന് ലഭ്യമാക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. നിലവിലെ ബജറ്റ് പ്രഖ്യാപനത്തോടെ പദ്ധതിക്ക് വീണ്ടും ജീവൻ വെക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

