ബെംഗളൂരു മഡിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. പൊലീസ് ജീപ്പിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുവാക്കളുടെ കൈവശമുണ്ടായിരുന്ന 20 ലക്ഷം രൂപയാണ് അക്രമിസംഘം തട്ടിയെടുത്തത്. സംഭവം നടന്ന കൃത്യമായ തീയതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രാത്രിയിൽ മഡിവാളയിൽ നിൽക്കുകയായിരുന്ന യുവാക്കളെ പൊലീസ് ജീപ്പിലെത്തിയ സംഘം തടയുകയായിരുന്നു.
തുടർന്നുണ്ടായ തർക്കങ്ങൾ സമീപത്തുണ്ടായിരുന്ന മറ്റൊരാൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

