കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ വഴി ഉടമയ്ക്ക് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വജ്ര ബ്രേസ്ലെറ്റ് തിരികെ ലഭിച്ചു.
സ്ഥാപനം പിന്തുടരുന്ന സുതാര്യമായ പ്രവർത്തനരീതികളും മികച്ച ട്രേസിങ് സംവിധാനങ്ങളുമാണ് ആഭരണം യഥാർഥ ഉടമയിൽ എത്തിക്കാൻ സഹായകമായത്. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ തുടക്കം.
ഒരാൾ ഒരു വജ്ര ബ്രേസ്ലെറ്റ് വിൽക്കാനായി കോഴിക്കോട്ടെ ഷോറൂമിൽ എത്തുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട
ജീവനക്കാർ ആഭരണം വാങ്ങിയതിന്റെ ബിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ആഭരണം തന്റേതാണെന്നും എന്നാൽ ബിൽ കൈവശമില്ലെന്നും ഇയാൾ മറുപടി നൽകി.
സ്ഥാപനത്തിൽ നിന്ന് വിൽക്കുന്ന എല്ലാ ആഭരണങ്ങളിലും കൃത്യമായ കോഡ് പതിപ്പിക്കുന്ന രീതി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്വീകരിക്കുന്നുണ്ട്. ഈ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, ഇത് തങ്ങളുടെ ഷോറൂമിൽ നിന്ന് വിറ്റ ആഭരണമാണെന്ന് ജീവനക്കാർക്ക് ബോധ്യമായി.
തുടർന്ന് മാനേജ്മെന്റിന്റെ നിർദേശപ്രകാരം ട്രേസിങ് സംവിധാനം വഴി ബിൽ കണ്ടെത്തുകയും, അതിലെ വിവരങ്ങൾ ഉപയോഗിച്ച് ഉടമയെ ബന്ധപ്പെടുകയും ചെയ്തു. കോഴിക്കോട് നഗരവാസിയായ ഉടമ, തന്റെ ഭാര്യയുടെ കയ്യിൽ നിന്ന് ബ്രേസ്ലെറ്റ് നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ചു.
ഇതേസമയം, ആഭരണം വിൽക്കാൻ കൊണ്ടുവന്ന വ്യക്തിയെ തന്ത്രപൂർവം ഷോറൂമിൽ തടഞ്ഞുനിർത്തുകയും, ഉടമയോട് വിവരം അറിയിച്ച് മീഞ്ചന്ത പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആഭരണം യഥാർഥ ഉടമയ്ക്ക് തന്നെ തിരികെ നൽകാൻ സാധിച്ചു.
സംഭവത്തെക്കുറിച്ച് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പ്രതികരിച്ചത് ഇങ്ങനെയാണ്: “റെസ്പോൺസിബിൾ ജ്വല്ലറി എന്ന നിലയിൽ ആഭരണങ്ങൾ വിൽക്കുമ്പോഴും വാങ്ങുമ്പോഴുമെല്ലാം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് നൂറ് ശതമാനം സത്യസന്ധവും സുതാര്യവുമായ രീതികളുണ്ടെന്നും അതുകൊണ്ട് മാത്രമാണ് ആഭരണത്തിന്റെ യഥാർഥ ഉടമയെ കണ്ടെത്താനായതെന്നും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

