സംസ്ഥാന ബജറ്റിനെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ജനങ്ങളെ വെല്ലുവിളിക്കുന്നതും പരിഹസിക്കുന്നതുമായ സമീപനമാണ് ബജറ്റിലൂടെ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനായുള്ള ക്രിയാത്മകമായ പദ്ധതികളൊന്നും തന്നെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. മുങ്ങിത്താഴുന്ന സംസ്ഥാനത്തിന്റെ അവസ്ഥ കൂടുതൽ വഷളാക്കുന്നതിലേക്കാണ് ഈ ബജറ്റ് വിരൽ ചൂണ്ടുന്നത്.
ഭരണതലത്തിൽ തലപ്പത്ത് മാറ്റങ്ങൾ ഉണ്ടായെങ്കിലും നയപരമായ കാര്യങ്ങളിൽ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുന്ന തന്ത്രമാണ് സർക്കാർ പയറ്റുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രഖ്യാപനങ്ങൾ ഒന്നും ബജറ്റിലില്ല. കോളേജ് വിദ്യാർത്ഥികൾക്കുള്ള 1000 രൂപ എവിടെ.
UDF സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്. കേന്ദ്ര സർക്കാരിൻ്റെ വയോവന്ദൻ യോജനയിൽ കേരളം ഒപ്പുവച്ചിട്ടില്ല.
പകരം പ്രഖ്യാപനം മാത്രം.” എന്നിങ്ങനെ വിവിധ വിഷയങ്ങൾ അദ്ദേഹം ഉന്നയിച്ചു. കേന്ദ്ര പദ്ധതികൾ പോലും നടപ്പിലാക്കാൻ തയ്യാറാകാതെ കേവല പ്രഖ്യാപനങ്ങളിൽ ഒതുങ്ങിനിൽക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

