വായനാ ദിനത്തോടനുബന്ധിച്ച് വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾക്ക് സമുചിതമായ തുടക്കം. എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ അശ്വതി ശ്രീകാന്ത് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
സ്കൂൾ ട്രഷറർ എൻ.ജെ. ജോൺസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ കെ.
ടെസി ജോസ് ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ ശാന്തി ജോസ്, ഹെഡ്മിസ്ട്രസ് ലതാ മുരളീധരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന സംവാദത്തിൽ വിദ്യാർഥികളായ അഭിനവ്, ആര്യ, ടാനിയ മാമ്പള്ളി, അന്നു മറിയം, നതാനിയൽ, ചിൻമയി എന്നിവർ അശ്വതി ശ്രീകാന്തുമായി സംവദിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ മത്സരങ്ങളും പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ക്വിസ് മത്സരം, പോസ്റ്റർ ഡിസൈനിങ്, അക്ഷരമരം, പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കൽ, നാടക മത്സരം, കവർ പേജ് ഡിസൈനിങ് തുടങ്ങിയവ വരും ദിവസങ്ങളിൽ നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

