ഓരോ വർഷവും ജൂൺ 19-ാം തീയതി ലോകമെമ്പാടും ലോക സിക്കിൾ സെൽ അവബോധ ദിനം ആയി ആചരിക്കുന്നു. ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഗൗരവകരമായ ഒരു ജനിതക രോഗാവസ്ഥയാണ് സിക്കിൾ സെൽ ഡിസീസ് അഥവാ അരിവാൾ കോശ രോഗം.
ജനിതക ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം രക്തകോശങ്ങളുടെ ആകൃതിയിൽ മാറ്റം സംഭവിക്കുന്നതാണ് ഈ രോഗത്തിന് അടിസ്ഥാനം. ശരീരത്തിലെ രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഈ രോഗം വഴിയൊരുക്കുന്നു.
“Closing the Survival Gap: Equity in Sickle Cell Disease” എന്നതാണ് ഈ വർഷത്തെ സന്ദേശം. എന്താണ് സിക്കിൾ സെൽ ഡിസീസ്? സാധാരണയായി വൃത്താകൃതിയിലുള്ള ചുവന്ന രക്താണുക്കൾ അരിവാളിന്റെ ആകൃതിയിലേക്ക് മാറുന്ന അവസ്ഥയാണിത്.
ഇത്തരത്തിൽ രൂപമാറ്റം സംഭവിക്കുന്ന കോശങ്ങൾ രക്തക്കുഴലുകളിലൂടെ സുഗമമായി സഞ്ചരിക്കാൻ പ്രയാസപ്പെടുകയും, ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജൻ വിതരണത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു. സാധാരണ ചുവന്ന രക്താണുക്കൾ 120 ദിവസം വരെ ജീവിക്കുമ്പോൾ, അരിവാൾ രോഗബാധിതരിൽ ഇവയുടെ ആയുസ്സ് 30 മുതൽ 60 ദിവസം വരെയായി ചുരുങ്ങുന്നു.
ഇത് കടുത്ത വിളർച്ചയിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. പ്രധാന ലക്ഷണങ്ങൾ രക്തകോശങ്ങളുടെ ദ്രുതഗതിയിലുള്ള നാശം ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയ്ക്കുന്നതിനും അതുവഴി അതീവ ക്ഷീണം, ബലഹീനത, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നതിനും കാരണമാകുന്നു.
ചെറിയ കുട്ടികളിൽ കൈകാലുകളിൽ വേദനയോട് കൂടിയ നീർവീക്കം കാണപ്പെടുന്നത് ഇതിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. കൂടാതെ, രക്തകോശങ്ങളുടെ അളവിലുണ്ടാകുന്ന കുറവ് മൂലം ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം പടരുന്നതായും കണ്ടുവരുന്നു.
രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിലൂടെ രോഗബാധിതരുടെ ജീവിതനിലവാരം ഉയർത്താൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

