ഗൂഗിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 17 പിക്സൽ ഉപകരണങ്ങളിൽ ലഭ്യമായതിന് പിന്നാലെ വിവിധ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. മൾട്ടിടാസ്കിംഗ് ഫീച്ചറുകൾ, ഫോൾഡബിൾ ഗെയിമിംഗ് മോഡ്, സ്ക്രീൻ റിയാക്ഷനുകൾ തുടങ്ങിയ നൂതന സൗകര്യങ്ങളുമായാണ് പുതിയ സോഫ്റ്റ്വെയർ പുറത്തിറങ്ങിയതെങ്കിലും, നിലവിൽ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്.
വൈ-ഫൈ കണക്റ്റിവിറ്റി തകരാറുകൾക്ക് പിന്നാലെയാണ് ഹോം സ്ക്രീനിലെ വിഡ്ജറ്റുകൾ അപ്രത്യക്ഷമാകുന്ന പുതിയ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കൾ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത ഉടൻ തന്നെ തങ്ങളുടെ ഹോം സ്ക്രീനിൽ നിന്ന് വിഡ്ജറ്റുകൾ പൂർണ്ണമായും അപ്രത്യക്ഷമാവുകയും, വിഡ്ജറ്റ് പിക്കർ മെനുവിൽ പോലും ഇവ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്ന് പരാതികൾ ഉയരുന്നു.
ഈ പ്രശ്നം ആൻഡ്രോയിഡ് 17-ന്റെ ബീറ്റ പതിപ്പുകളിലും നേരത്തെ നിരീക്ഷിക്കപ്പെട്ടിരുന്നു. നിലവിലെ സാങ്കേതിക തകരാർ പ്രധാനമായും വർക്ക് പ്രൊഫൈൽ ഫീച്ചറുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
ഉപയോക്താക്കളുടെ വർക്ക് പ്രൊഫൈലുകൾക്കിടയിലുള്ള പെർമിഷൻ ആശയക്കുഴപ്പമാണ് വിഡ്ജറ്റുകൾ കാണാതാകാൻ കാരണമെന്നാണ് കരുതപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗൂഗിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്.
“We are aware of this bug affecting Work Profile users, and a fix will be rolled out in a software update soon,” എന്ന് ഗൂഗിൾ വക്താവ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ ചില താൽക്കാലിക മാർഗ്ഗങ്ങൾ ഉപയോക്താക്കൾ പരീക്ഷിക്കുന്നുണ്ട്.
വർക്ക് പ്രൊഫൈൽ താൽക്കാലികമായി ഡിസേബിൾ ചെയ്യുകയോ, എക്സ്ട്രീം ബാറ്ററി സേവർ മോഡ് ഓൺ ചെയ്ത ശേഷം ഓഫ് ചെയ്യുകയോ ചെയ്യുന്നത് വഴി വിഡ്ജറ്റുകൾ തിരികെ ലഭിക്കുന്നതായി ചിലർ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായ പരിഹാരം (Hotfix) പുറത്തിറങ്ങുന്നത് വരെ പിക്സൽ ഉപയോക്താക്കൾ അപ്ഡേറ്റുകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

