തമിഴ് നാടോടികളുടെ ജീവിതസാഹചര്യങ്ങളും പ്രതിസന്ധികളും പ്രമേയമാക്കി മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ മുരിയാട് സുരേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ തമിഴ് ചിത്രം ചിന്നക്കുയിലിന്റെ ചിത്രീകരണത്തിന് തൃശൂരിൽ തുടക്കമായി. തമിഴ് ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, ഗ്രാമവാസികൾ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളെയാണ് ദൃശ്യവൽക്കരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതം എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് മുരിയാട് സുരേന്ദ്രൻ തന്നെയാണ്. പുതുമുഖങ്ങളായ ഗൗതം മേനോൻ, ദേവനന്ദ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൃശൂരിന് പുറമെ പൊള്ളാച്ചി, തെന്മല തുടങ്ങിയ പ്രദേശങ്ങളാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. അൻപതോളം ഗ്രാമവാസികളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
അൻവർ ആൽവ, വിജയൻ കോടനാട്, ജയേഷ് കരുവാരക്കുണ്ട്, ഷഹീർ മാഞ്ഞാലി, ജോയ് മഞ്ഞപ്ര, സിൻജോ വാളകം, അസ്സയിൻ വെളിച്ചിക്കാല എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ:
ക്യാമറ: ഹരികുമാർ വിഷ്വൽ മീഡിയ, എഡിറ്റിംഗ്: ജയന്ത് കോഴിക്കോട്, മേക്കപ്പ്: ഏൽദോസ്, ആർട്ട്: ഷഹീർ ആൽവ, ചീഫ് അസ്സോസിയേറ്റ്: അജി അയിലറ, സഹസംവിധാനം: ഷഹീർ ഗീതാമണി, പിആർഒ: പി ആർ സുമേരൻ, പ്രോഡക്ഷൻ കൺട്രോളർ: സിൻജോ വാളകം, സ്റ്റിൽസ്: ശ്രികുമാർ മുരിയാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

