അമേരിക്കയുമായുള്ള സമാധാന കരാറിനോട് തനിക്ക് പൂർണമായ സമ്മതം ഉണ്ടായിരുന്നില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ നൽകിയ ഉറപ്പുകളെ മുൻനിർത്തിയാണ് ഈ ധാരണയ്ക്ക് താൻ അനുമതി നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ ജനങ്ങളുടെയും പ്രതിരോധ സേനകളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും പ്രസിഡന്റ് തനിക്ക് ഉറപ്പുനൽകിയിരുന്നുവെന്ന് മൊജ്തബ ഖമനെയി വെളിപ്പെടുത്തി. അമേരിക്ക കൂടുതൽ വിട്ടുവീഴ്ചകൾക്കായി സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും എന്നാൽ ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകളിൽ ഏർപ്പെടുക എന്നാൽ ശത്രുവിന്റെ ആവശ്യങ്ങൾക്ക് മുൻപിൽ കീഴടങ്ങുക എന്നല്ല അർത്ഥമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് അമേരിക്ക-ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഫ്രാൻസിൽ വച്ച് ഒപ്പുവെച്ച ഈ ധാരണാപത്രത്തിൽ 14 സുപ്രധാന വിഷയങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കരാർ പ്രാബല്യത്തിൽ വന്നെങ്കിലും ഹോർമൂസ് കടലിടുക്ക് ഇതുവരെ പൂർണമായി തുറന്നിട്ടില്ല.
കപ്പൽ ഗതാഗതം ഇപ്പോഴും ഒമാൻ വഴിയാണ് തുടരുന്നത്. അതേസമയം, ഇറാനുമേൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം നീക്കിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു.
പൊതുവായ സമുദ്ര മേഖലയിലേക്ക് തങ്ങൾ മാറിയതായാണ് അമേരിക്കയുടെ വാദം. എങ്കിലും, ഹോർമൂസ് കടലിടുക്കിലെ ഗതാഗതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നിലവിലെ സ്ഥിതി തുടരുകയാണെന്നും യുകെ മാരിടൈം റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

