പെരുമ്പാവൂരിലെ സ്വകാര്യ ബാങ്ക് ശാഖയിൽ വ്യാജ സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം കുത്തുകുഴി സ്വദേശി ജഗദീഷ് (48), മലയക്കീഴ് സ്വദേശി രാജേഷ് തോമസ് (45), വാരപ്പെട്ടി സ്വദേശി രാജേഷ് വിജയൻ (46) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
സംഭവത്തിന്റെ പശ്ചാത്തലം കഴിഞ്ഞ മാസം 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ എ എം റോഡിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്ക് ശാഖയിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവർ ചേർന്ന് 73.2 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ ബാങ്കിലെത്തിക്കുകയും, അത് യഥാർത്ഥ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 6,36,000 രൂപ വായ്പയായി കൈക്കലാക്കുകയുമായിരുന്നു. തട്ടിപ്പിലെ ഗൂഢാലോചന ബാങ്കിലെ അപ്രൈസറായ ജഗദീഷ് വ്യാജ സ്വർണം പരിശോധിച്ച് ഗുണനിലവാരമുള്ളതാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചത്.
ബാങ്കധികൃതരുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ് ഐ മാരായ ജോജോ ജോർജ്, സുഭാഷ് തങ്കപ്പൻ, എ എസ് ഐ പ്രദീപ് കുമാർ, സി പി ഒമാരായ ഹാരിസ്, അജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

