ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. 32 വയസ്സുകാരിയായ അങ്കണവാടി ജീവനക്കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളാണ് കേസിലെ പ്രതി.
ഇയാളെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
റോഡിൽ നിന്ന് മാറി വനത്തിനുള്ളിലായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസവും 4 കിലോമീറ്റർ നടന്നാണ് യുവതി അങ്കണവാടിയിലേക്ക് ജോലിക്ക് പോയിരുന്നത്.
രാവിലെ ഒൻപത് മണിയോടെ ഗവിയിൽ നിന്ന് മീനാറിലേക്ക് പോകുമ്പോഴാണ് അതിദാരുണമായ ഈ സംഭവം നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

