
മലപ്പുറം: സ്കൂൾ കായികമേള ഒക്ടോബർ അഞ്ച് മുതൽ ഏഴ് വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം, കാമ്പസ് സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. ഓട്ടവും ചാട്ടവും പാട്ടും ആട്ടവുമെല്ലാമായി കൗമാരോത്സവത്തിന് തിരിതെളിയും. ജില്ലാതല മേളകൾ തൊട്ടുമുന്നിൽ എത്തിയിരിക്കെ സ്കൂൾതല മത്സരങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം.
കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആദ്യ മേളയായിരുന്നു കഴിഞ്ഞ വർഷത്തേത് എന്നതിനാൽ മത്സരാർത്ഥികളുടെ എണ്ണം കുറവായിരുന്നു. ഈ വർഷം കൂടുതൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി ചേർന്ന് സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ സ്കൂൾ കലാമേള നവംബർ 25 മുതൽ 29 വരെ കോട്ടക്കലിൽ നടക്കും. കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ, പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് എന്നിവിടങ്ങളാവും പ്രധാന വേദികൾ. കഴിഞ്ഞ വർഷം തിരൂരിലാണ് കലാമേള നടന്നത്. നവംബർ അഞ്ച് മുതൽ എട്ട് വരെ ജില്ലാ ശാസ്ത്രമേള തിരൂർ ഉപജില്ലയിലെ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ, ജി.എൽ.പി.എസ് ബി.പി അങ്ങാടി, ജി.വി.എച്ച്.എസ്.എസ് തിരൂർ, ഡയറ്റ് തിരൂർ, ജി.എം.യു.പി.എസ് ബി.പി അങ്ങാടി എന്നിവിടങ്ങളിൽ നടക്കും. കഴിഞ്ഞ വർഷം മഞ്ചേരി ഗേൾസ്, യതീംഖാന സ്കൂൾ എന്നിവയായിരുന്നു പ്രധാന വേദികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]