സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന കൗൺസിൽ യോഗത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ സെക്രട്ടേറിയേറ്റ് സ്വജനപക്ഷപാതം കാണിച്ചുവെന്നും, ഇതിലൂടെ പാർട്ടിയുടെ ജനാധിപത്യപരമായ പ്രവർത്തനരീതികൾ അട്ടിമറിക്കപ്പെട്ടുവെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടർച്ചയായി നടത്തുന്ന അപക്വമായ പ്രസ്താവനകൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതായി കൗൺസിൽ യോഗത്തിൽ അഭിപ്രായമുയർന്നു.
ഇത്തരം നിലപാടുകൾ തിരുത്താൻ അദ്ദേഹം തയ്യാറാകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. മുന്നണി സംവിധാനത്തെക്കുറിച്ചും വിമർശനങ്ങൾ ശക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ പെരുമാറിയത് രാജാവിനെ പോലെന്നും എൽ.ഡി.എഫ് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടെന്നും യോഗത്തിൽ വിമർശനമുയർന്നു. നേതൃത്വത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടവരിൽ കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്.
സുപാൽ ഉൾപ്പെടെയുള്ളവർ ശക്തമായ നിലപാട് സ്വീകരിച്ചു. ജനാധിപത്യ കേന്ദ്രീകരണം എന്ന തത്വം കാറ്റിൽ പറത്തി പാർട്ടിയിൽ ഏകാധിപത്യ പ്രവണതകൾ വളരുകയാണെന്ന ആശങ്കയും യോഗത്തിൽ പങ്കുവെക്കപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

