സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടിയോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ ചോദ്യം ചെയ്യൽ അവസാനിച്ചു.
കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ വീണ ടി, എട്ട് മണിക്കൂർ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷമാണ് മടങ്ങിയത്.
ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് ഇവർ ഇഡി ഓഫീസിലെത്തിയത്. പിഎംഎൽഎ ആക്ട് 50 പ്രകാരമാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകിയത്.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും, ഇഡി നേരത്തെ ശേഖരിച്ച തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾ. സിഎംആർഎൽ എന്ന കമ്പനിക്ക് എക്സാലോജിക് നൽകിയ സേവനങ്ങളുടെ സ്വഭാവത്തെക്കുറിച്ചും അതിനായി കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

