വയനാട് ജില്ലയിലെ തിരുനെല്ലി ബേഗൂർ റേഞ്ചിലുള്ള കർമ്മൽ എസ്റ്റേറ്റിൽ രാജവെമ്പാലയുടെ സാന്നിധ്യം കണ്ടെത്തി. എസ്റ്റേറ്റിൽ മരത്തിന്റെ കൊമ്പുകൾ വെട്ടുന്നതിനിടെയാണ് തൊഴിലാളികൾ ഭീമാകാരനായ പാമ്പിനെ കണ്ടത്.
തുടർന്ന് ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാട് രാജവെമ്പാലയെ പിടികൂടി.
പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പാമ്പിനെ സുരക്ഷിതമായി ഉൾക്കാട്ടിൽ തുറന്നുവിട്ടു. ബേഗൂർ റേഞ്ചിലെ ഫോറസ്റ്റർമാരായ എ.എസ്.രാജൻ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകിയ രക്ഷാദൗത്യത്തിൽ ശരത്, വിഷ്ണു, ചന്ദ്രൻ, നന്ദൻ, വിപിൻ തുടങ്ങിയ വനപാലകരും പങ്കെടുത്തു.
ജൂൺ 17, 2026-നാണ് ഈ സംഭവം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

