ചങ്ങനാശേരിയിലെ ക്ലൂണി സീനിയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്കും മെറിറ്റ് ഡേ പരിപാടികൾക്കും ഔദ്യോഗികമായി തുടക്കമാകുന്നു. 20-ാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ വിനു ജോബ് എംഎൽഎ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.
വിദ്യാഭ്യാസ രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്ന സ്കൂളിന്റെ അഭിമാനകരമായ നേട്ടങ്ങൾ കോർത്തിണക്കിയാണ് ഒരു വർഷം നീളുന്ന വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മെറിറ്റ് ഡേയോടൊപ്പം നടക്കുന്ന ഈ ആഘോഷച്ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അംഗീകാരങ്ങളും വിതരണം ചെയ്യും.
പ്രമുഖ വ്യക്തിത്വങ്ങളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

