സംസ്ഥാനത്തെ സർവകലാശാലാ വൈസ് ചാൻസലർമാർ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വൈസ് ചാൻസലർമാരുടെ പദവിക്ക് ഒട്ടും അനുയോജ്യമല്ലാത്ത നടപടിയാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘപരിവാർ പരിപാടിയിൽ വിസിമാർ പങ്കെടുത്തതിനെ താൻ നേരത്തെ തന്നെ ശക്തമായി എതിർത്തതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം നടപടികൾ സർവകലാശാലകളുടെ സ്വയംഭരണാധികാരത്തെയും അന്തസ്സിനെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനോടൊപ്പം തന്നെ, ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദവുമായി ബന്ധപ്പെട്ടും സർക്കാരിനെതിരെ വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തനിക്കെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

