കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിന്നക്കനാൽ സ്വദേശി രക്ഷിൻ (11) എന്ന ബാലനെ മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു. കാട്ടാനയാക്രമണത്തിൽ പരുക്കേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതി മന്ത്രി വിലയിരുത്തി.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശത്തിന് മറുപടിയായി, താൻ കടപ്പുറത്ത് ജനിച്ചതിൽ അഭിമാനിക്കുന്ന വ്യക്തിയാണെന്ന് മന്ത്രി പ്രതികരിച്ചു. തുടർന്ന്, രക്ഷിൻ, സഹോദരി എന്നിവരുടെ പേരിൽ സ്ഥിരനിക്ഷേപമായി അനുവദിച്ച നഷ്ടപരിഹാരത്തുകയുടെ രേഖകൾ മന്ത്രി കൈമാറി.
ഇവർക്ക് 18 വയസ്സ് തികയുന്നത് വരെ ആവശ്യമായ പഠനച്ചെലവുകളും ഫീസും സർക്കാർ പൂർണ്ണമായി ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.
ടിജി ജേക്കബ് തോമസ്, ഡപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. എം.സദറുദ്ദീൻ അഹമ്മദ്, ഡോ.
ഫ്രെഡറിക് പോൾ, ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. സതീഷ് ചന്ദ്രൻ, ഡോ.
ടിനു രവി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി.പ്രമോദ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ജയചന്ദ്രൻ നായർ, ജില്ലാ ഫോറസ്റ്റ് ഓഫിസർ പ്രഫുൽ അഗർവാൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

