തൃപ്പൂണിത്തുറയിൽ റോഡ് അപകടത്തിൽപ്പെട്ട സ്ത്രീക്ക് സഹായഹസ്തവുമായി ചായ വിൽപനക്കാരൻ.
അപകടത്തിൽ വസ്ത്രങ്ങൾ കീറിപ്പോയ സ്ത്രീക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നൽകി എം.ആർ. ഷാജി എന്ന യുവാവ് മാതൃകയായി.
ഇന്നലെ ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജംക്ഷനിലായിരുന്നു സംഭവം നടന്നത്. സൈക്കിളിൽ വിവിധ കടകളിൽ ചായ എത്തിക്കുന്നതിനിടയിലാണ് ഷാജി അപകടം കണ്ടത്.
അമിതവേഗതയിലെത്തിയ ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചിരുന്നു. ഇതിനെത്തുടർന്ന് സ്ത്രീയുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയ അവസ്ഥയിലായിരുന്നു.
അപകടസ്ഥലത്ത് എത്തിയ ഉടൻ തന്നെ യാതൊരു മടിയും കൂടാതെ ഷാജി താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചു നൽകി സ്ത്രീയെ സഹായിക്കുകയായിരുന്നു. ഈ പ്രവർത്തിയിലൂടെ സ്ത്രീയുടെ മാനം സംരക്ഷിക്കാൻ അദ്ദേഹത്തിനായി.
തുടർന്ന് സമീപത്തെ കടയിൽ നിന്ന് മറ്റൊരു മുണ്ട് വാങ്ങിയ ശേഷമാണ് ഷാജി മടങ്ങിയത്. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്കേക്കോട്ട മരട്ടിപ്പറമ്പ് സ്വദേശിയാണ് എം.ആർ.
ഷാജി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

