മുട്ടിൽ മരംമുറി കേസിൽ പിടിച്ചെടുത്ത ഈട്ടിത്തടികൾ ലേലം ചെയ്യുന്നതിന് വനംവകുപ്പിന് കോടതിയുടെ അനുമതി. നാല് കോടി രൂപയോളം വിപണി മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യാൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഈട്ടിത്തടികൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ നൽകിയിരുന്ന ഹർജി നേരത്തെ കൽപറ്റ ജില്ലാ കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കേസ് പരിഗണിക്കുന്ന വിചാരണ കോടതിയിൽ വനംവകുപ്പ് ലേലത്തിനായി അപേക്ഷ സമർപ്പിക്കുകയായിരുന്നു.
വനംവകുപ്പിന്റെ വാദങ്ങൾ പരിഗണിച്ച് കോടതി ലേല നടപടികളുമായി മുന്നോട്ടുപോകാൻ ഉത്തരവിടുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുംദിവസങ്ങളിൽ ലേലം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

