ഉഡുപ്പിയിലെ മണിപ്പാലിൽ സ്കൂൾ വിദ്യാർഥികളുമായി സഞ്ചരിക്കുകയായിരുന്ന ബസ് ഡ്രൈവർക്ക് ഹൃദയാഘാതം അനുഭവപ്പെട്ടു. ഡ്രൈവറായ സുരേഷ് ആണ് ഓടിക്കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചത്.
മണിപ്പാൽ ടൗണിലെ പ്രധാന പാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നത്. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ ഡ്രൈവർ, ബസിന്റെ വേഗത കുറയ്ക്കാൻ പരമാവധി ശ്രമിച്ചു.
എങ്കിലും വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കുകളൊന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടം നടന്നയുടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഡ്രൈവർ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണിപ്പാൽ പൊലീസ് സംഭവത്തിൽ പരിശോധനകൾ നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

