ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി 2026 പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ടെലിഗ്രാം മെസേജിങ് സേവനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
പുനഃപരീക്ഷയുടെ സുരക്ഷ
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘങ്ങൾ ടെലിഗ്രാം ചാനലുകൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) അഭ്യർഥന മാനിച്ച് കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഈ നിർദേശം പുറപ്പെടുവിച്ചത്.
ഇതുപ്രകാരം ജൂൺ 21 മുതൽ ജൂൺ 22 വരെ ടെലിഗ്രാം സേവനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. എഡിറ്റിങ് ഫീച്ചറിന് വിലക്ക്
ടെലിഗ്രാമിലെ മെസേജുകൾ എഡിറ്റ് ചെയ്യുന്ന സംവിധാനം ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കി.
ഇതിനോടകം അയച്ച സന്ദേശങ്ങൾ തിരുത്തി വ്യാജ തെളിവുകൾ ചമയ്ക്കുന്നത് തടയാനാണ് ഈ നടപടി. പരീക്ഷയ്ക്ക് ശേഷം പഴയ മെസേജുകൾ എഡിറ്റ് ചെയ്ത്, യഥാർഥ ടൈംസ്റ്റാംപ് ഉപയോഗിച്ച് ചോദ്യപേപ്പർ ചോർന്നതായി തെറ്റിദ്ധരിപ്പിക്കുന്ന രീതി വ്യാപകമായിരുന്നു.
എൻടിഎയുടെ മുന്നറിയിപ്പ്
ടെലിഗ്രാം വഴി വ്യാജ ചോദ്യപേപ്പറുകൾ വിതരണം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടുന്ന റാക്കറ്റുകൾ സജീവമാണെന്ന് എൻടിഎ മുന്നറിയിപ്പ് നൽകുന്നു. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ തുക ഈടാക്കി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നത് പൂർണ്ണമായും തട്ടിപ്പാണെന്നും ഏജൻസി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

