കർണാടകയിലെ ബെല്ലാരിയിൽ സ്വകാര്യ ലാബ് ജീവനക്കാരനായ ഇരുപത്തിയാറുകാരൻ ബസവനഗൗഡ പാട്ടീൽ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരാണ് കേസിലെ പ്രതികൾ. ഒരു വിവാഹച്ചടങ്ങിൽ വെച്ചാണ് ബസവനഗൗഡ പാട്ടീൽ ശ്വേതയെ പരിചയപ്പെട്ടത്.
ഈ പരിചയം മുതലെടുത്ത് ഇയാൾ നിരന്തരം മെസേജുകളിലൂടെയും അശ്ലീല ദൃശ്യങ്ങൾ അയച്ചും യുവതിയെ ശല്യം ചെയ്തുവരികയായിരുന്നു. ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുകൊണ്ടുള്ള ഫോൺ സംഭാഷണങ്ങളും ഇയാളുടേതായി ഉണ്ടായിരുന്നു.
ഒരു വർഷത്തോളമായി തുടർന്നു വന്ന ഈ ശല്യം സഹിക്കവയ്യാതെ ശ്വേത വിവരം ഭർത്താവിനെയും സഹോദരനെയും അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ചേർന്ന് ഇയാളെ ഇല്ലാതാക്കാൻ തീരുമാനിച്ചു.
ജൂൺ 6-ന് ശ്വേത ആവശ്യപ്പെട്ടതനുസരിച്ച് ബസവനഗൗഡ പാട്ടീൽ ആളൊഴിഞ്ഞ ഒരിടത്തെത്തി. അവിടെ ഒളിച്ചിരുന്ന ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ വിജയ്യും ചേർന്ന് ഇയാളെ കയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ കയറ്റി ശിവപുര താന്പ്രഹള്ളി എൽഎൽസി കനാൽ പരിസരത്തെത്തിച്ചു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
ഈ മാസം ഏഴിന് പാതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട
യുവാവിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഇയാൾ ശ്വേതയെ കൂടാതെ മറ്റ് പല സ്ത്രീകൾക്കും സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

