പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും തമിഴ് താരം ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ, പുതുമുഖ നടൻ ഈസ, മാളവിക മനോജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ മീര കതിരവൻ ഒരുക്കിയ പുതിയ തമിഴ് ചിത്രമാണ് ഹബീബി. റോമിയോ പിക്ചേഴ്സ്, നേസം എന്റർടെയ്ന്മെന്റ്, ജികെഎസ് ബ്രദേഴ്സ് എന്നീ ബാനറുകളിലായി നിർമ്മിച്ച ഈ ചിത്രം, സംവിധായകൻ മീര കതിരവന്റെ മൂന്നാമത്തെ ചലച്ചിത്ര സംരംഭമാണ്.
മാളവിക മനോജിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഒരു മുസ്ലിം കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ സിനിമ, ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെയും കുടുംബബന്ധങ്ങളുടെ ആഴങ്ങളെയും സമഗ്രമായി പരിശോധിക്കുന്നു.
വി എസ് മുഹമ്മദ് ആമീൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കസ്തൂരി രാജ, ഈസ, മാളവിക മനോജ് എന്നിവർക്കൊപ്പം ധനശ്രീ സുധാകരൻ, അനുശ്രേയ രാജൻ, അരുൾ കുമാർ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
മഹേഷ് മുത്തുസ്വാമി ക്യാമറയും, അപ്പുണ്ണി സാജൻ കലാസംവിധാനവും നിർവഹിക്കുന്നു. സംഗീത സംവിധാനം സാം സി എസ് ആണ്.
ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മതി വി എസ് ആണ്. ജൂൺ 12-ന് റിലീസ് ചെയ്ത ചിത്രം തമിഴ്നാട്ടിലെ തിയറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്.
റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ തുടങ്ങിയ പ്രമുഖ സംവിധായകർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തനിമയാർന്ന പ്രമേയവും ശക്തമായ ആഖ്യാനശൈലിയും കൊണ്ട് ശ്രദ്ധേയമായ ചിത്രം കേരളത്തിലെ തിയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്.
ചിത്രത്തിന്റെ പിആർഒമാർ എ എസ് ദിനേശ്, മനു ശിവൻ എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

