ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ സുപ്രധാന നേട്ടമായി തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലിന്റെ (LRLACM) പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായി. ഒഡീഷ തീരത്തുള്ള ഡോ.എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) ആണ് ഈ അത്യാധുനിക ആയുധ സംവിധാനം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്. കരയിലുള്ള ശത്രു കേന്ദ്രങ്ങളെ ദീർഘദൂരത്തിൽ കൃത്യതയോടെ ആക്രമിക്കാൻ സായുധ സേനയ്ക്ക് പ്രാപ്തി നൽകുന്ന രീതിയിലാണ് മിസൈലിന്റെ നിർമ്മാണം.
നിശ്ചയിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും മിസൈൽ കൃത്യമായി കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വിവിധ ഡിആർഡിഒ ലബോറട്ടറികളും രാജ്യത്തെ വിവിധ വ്യവസായ സ്ഥാപനങ്ങളും സംയുക്തമായാണ് മിസൈലിന്റെ ഘടകങ്ങൾ നിർമ്മിച്ചത്.
ഈ പദ്ധതിയുടെ വിജയത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും വ്യവസായ മേഖലയിലെ വിദഗ്ധരെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ രംഗത്തെ കുതിച്ചുചാട്ടമായാണ് ഈ നേത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

