മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളായ കുടുംബങ്ങളുടെ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തബാധിതര്‍ രംഗത്ത്. സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വീടുകള്‍ അനുവദിക്കുന്നതിനായി അടിയന്തരമായി നറുക്കെടുപ്പ് നടത്തി ഗുണഭോക്താക്കളെ നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം.
നിലവില്‍ സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പദ്ധതി പ്രകാരം ആകെ 410 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട
178 കുടുംബങ്ങള്‍ക്കാണ് ഇതിനകം വീടുകള്‍ അനുവദിച്ചത്. ഈ കുടുംബങ്ങളില്‍ ഭൂരിഭാഗം പേരും ഇതിനകം താമസം ആരംഭിച്ചുകഴിഞ്ഞു.
ബാക്കിയുള്ളവരും ഉടന്‍ തന്നെ പുതിയ ഭവനങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. എങ്കിലും, ദുരന്തബാധിതരായ ഒട്ടേറെ കുടുംബങ്ങള്‍ ഇപ്പോഴും വീടിനായി കാത്തിരിക്കുകയാണ്.
ആദ്യഘട്ട പട്ടികയിലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വീടുകള്‍ ലഭ്യമായതെന്നും, അര്‍ഹരായ മറ്റ് കുടുംബങ്ങളെ കൂടി പരിഗണിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, ദുരന്തബാധിതര്‍ ബാങ്കുകളില്‍ നിന്നും മറ്റും എടുത്തിട്ടുള്ള വായ്പകള്‍ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും രണ്ടാംഘട്ട ദുരന്തബാധിതര്‍ ആവശ്യപ്പെട്ടു.
പുനരധിവാസം നീണ്ടുപോകുന്നത് കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

