ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ. കെ.
ജെ. റീനയെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവിൽ സർക്കാർ ഭേദഗതി വരുത്തി.
15 ദിവസം അവധിയെടുത്തു എന്ന പരാമർശം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഡോ.
കെ. ജെ.
റീന തുടർച്ചയായി അവധി എടുത്തുവെന്നും മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കി എന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി സ്വീകരിച്ചിരുന്നത്. എന്നാൽ, ഇതിനു പിന്നാലെ ഡോ.
കെ. ജെ.
റീന രണ്ട് ദിവസത്തെ അവധിക്ക് മാത്രമാണ് അപേക്ഷിച്ചിരുന്നത് എന്നതിൻ്റെ രേഖകൾ പുറത്തുവന്നു. സർക്കാരിൻ്റെ ആദ്യ ഉത്തരവിൽ സൂചിപ്പിച്ചിരുന്ന 15 ദിവസത്തെ അവധിയെന്ന പരാമർശത്തിന് വിരുദ്ധമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്ന രേഖകളിൽ ഉള്ളത്.
സർക്കാരുമായി സഹകരിച്ചു പോകണമെന്ന നിർദ്ദേശവും ഇതിനൊപ്പം ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

