റാന്നി: മതനിരപേക്ഷതയുടെ പാതയിൽ ഉറച്ചുനിന്നുകൊണ്ട് സഭയ്ക്കും സമൂഹത്തിനും വേണ്ടി ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത നടത്തുന്ന സേവന പ്രവർത്തനങ്ങൾ അതീവ ശ്ലാഘനീയമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മാർത്തോമ്മാ സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസനം സംഘടിപ്പിച്ച ഡോ.
ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അചഞ്ചലമായ മതനിരപേക്ഷ ബോധം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് സഫ്രഗൻ മെത്രാപ്പൊലീത്തയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിശ്വാസത്തിൽ അടിയുറച്ചുനിന്ന് സഭയെയും ജനങ്ങളെയും മുന്നോട്ടുനയിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും ഇടപെടലുകളും കേരളീയ സമൂഹത്തിന് വലിയ മുതൽക്കൂട്ടാണ്. നിസ്വാർത്ഥമായ അജപാലന ദൗത്യത്തിലൂടെ അദ്ദേഹം മാതൃക തീർക്കുന്നു.
ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായ ‘ഓപ്പറേഷൻ തൂഫാനി’ൽ താൻ പങ്കാളിയാകുമെന്ന് മാർ ബർന്നബാസ് ഇതിനകം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മദ്യത്തിനും ലഹരിക്കുമെതിരെ ലിംഗഭേദമെന്യേ നടത്തുന്ന ഈ പോരാട്ടം, കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച് നാടിനെ രക്ഷിക്കാനുള്ള സുപ്രധാന ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘കനവ് പാർപ്പിട
പദ്ധതി’യുടെ രണ്ടാംഘട്ടം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ.
എം.പി. അബ്ദുൽ സമദാനി എംപി ആശംസകൾ നേർന്നു.
ചടങ്ങിൽ ഡോ. ജോഷ്വ മാർ നിക്കോദിമോസ്, ആന്റോ ആന്റണി എംപി, സഭാ സെക്രട്ടറി റവ.
എബി ടി. മാമ്മൻ, എംഎൽഎമാരായ വർഗീസ് മാമ്മൻ, പഴകുളം മധു, കെ.യു.
ജനീഷ് കുമാർ, അബിൻ വർക്കി, മുൻ എംഎൽഎ പ്രമോദ് നാരായൺ, റവ. ടി.ടി.
തോമസ്, ബീന തോമസ്, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ അനു ഫിലിപ് എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

