ലോകത്തിലെ ഏറ്റവും നീളമുള്ള പേര് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ലോറൻസ് വാട്കിൻസ്. ലൈബ്രറി ജീവനക്കാരനായിരുന്ന ഇദ്ദേഹം, തന്റെ പേരിനോടൊപ്പം 2,253 ആദ്യ നാമങ്ങൾ (First names) കൂട്ടിച്ചേർത്താണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
1990 മാർച്ചിലാണ് ഈ കൗതുകകരമായ തീരുമാനത്തിലേക്ക് അദ്ദേഹം എത്തുന്നത്. ഗിന്നസ് ബുക്കിൽ ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെ പല കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് പേരിന്റെ നീളം വർധിപ്പിക്കാൻ തീരുമാനിച്ചത്.
തുടർന്ന് നിയമപരമായ നടപടിക്രമങ്ങളിലൂടെ അദ്ദേഹം തന്റെ പേര് മാറ്റുകയായിരുന്നു. താൻ ജോലി ചെയ്തിരുന്ന ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്നും സഹപ്രവർത്തകർ നൽകിയ നിർദ്ദേശങ്ങളിൽ നിന്നുമാണ് ഇത്രയും പേരുകൾ ഇദ്ദേഹം കണ്ടെത്തിയത്.
ഒടുവിൽ ഔദ്യോഗിക രേഖകളിൽ പോലും ഉൾക്കൊള്ളാൻ കഴിയാത്തത്ര നീളമുള്ള പേരായി അത് മാറുകയായിരുന്നു. എങ്കിലും, ഈ റെക്കോർഡ് നേട്ടം ലോറൻസ് വാട്കിൻസിന്റെ ജീവിതത്തിൽ ചില രസകരവും എന്നാൽ പ്രയാസകരവുമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ വിവാഹസമയത്ത്, നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ വധുവിന്റെയും വരന്റെയും പേര് പൂർണ്ണമായി വായിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി മാത്രം 20 മിനിറ്റ് സമയം വേണ്ടിവന്നു.
നിയമപരമായി പേര് മാറ്റി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, തന്റെ പേര് പൂർണ്ണമായും കൃത്യമായി ഉച്ചരിക്കാൻ ഇന്നും തനിക്ക് കഴിയാറില്ലെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. ഇത്രയൊക്കെയാണെങ്കിലും, വേറിട്ടൊരു ലോക റെക്കോർഡിന്റെ ഉടമയാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നതായി ലോറൻസ് വാട്കിൻസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

