പത്തനംതിട്ടയിലെ സിപിഐഎം രാഷ്ട്രീയ സാഹചര്യത്തിൽ നിർണ്ണായകമായ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയനായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിനെതിരെ കർശന നടപടി സ്വീകരിക്കാനാണ് യോഗത്തിന്റെ തീരുമാനം.
യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, സംസ്ഥാന മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവർ എത്തിച്ചേരും. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് എ പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത്.
നടപടി പൂർത്തിയാക്കിയ ശേഷം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും. വിവാദങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും പിന്നിലെ വസ്തുതകൾ തനിക്കെതിരെ ഉയരുന്ന നടപടികളെ സമ്മർദ്ദ തന്ത്രത്തിലൂടെ നേരിടാനാണ് എ പത്മകുമാർ ശ്രമിക്കുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.
ശബരിമല യുവതീപ്രവേശം, സ്വർണ്ണക്കൊള്ള കേസ് എന്നിവയിൽ ആത്മകഥയിലൂടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന അദ്ദേഹത്തിന്റെ ഭീഷണിയെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന വികാരമാണ് പ്രവർത്തകർക്കിടയിലുള്ളത്.
അതേസമയം, ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിൽ ഒരു മന്ത്രി ഇടപെട്ടെന്നും താൻ നിർദ്ദേശിക്കുന്നയാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെന്നും എ പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ രംഗത്തെത്തി.
സ്വർണ്ണക്കൊള്ള കേസ് അന്വേഷണത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം സമർപ്പിച്ച ശേഷം തുടർ നടപടികളിൽ മന്ത്രിസഭ തീരുമാനമെടുക്കും.
“ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ടെന്നും” കെ.മുരളീധരൻ സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

