സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരന് രംഗത്ത്. വൈസ് ചാന്‍സലര്‍മാരുടെ നടപടി നിയമവിരുദ്ധമാണെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയില്‍ പങ്കെടുത്തതിലൂടെ എന്താണ് തെറ്റ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട വി മുരളീധരന്, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതിന് മറുപടി പറയണമെന്നും കൂട്ടിച്ചേര്‍ത്തു.
“വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് ഏത് മാനദണ്ഡത്തിലാണ് അപരാധമാകുന്നതെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിശദീകരിക്കണം.” എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രതികരണത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: “ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ഈ രാജ്യത്തെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തെറ്റാകുന്നത്.
ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ അപരാധമാണ് എന്ന് പറയുന്നത്.” ആര്‍എസ്എസ് നിരോധിക്കപ്പെട്ട സംഘടനയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഭരണഘടനാപരമായ പദവിയിലിരിക്കുന്നവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

