കേരളത്തിലെ സാധാരണക്കാർ ആശ്രയിക്കുന്ന കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള പുതിയ സർക്കാർ ഉത്തരവ് നിലവിൽ വന്നു. ജോലി ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ദിവസവും ബസ് യാത്ര നടത്തുന്ന നിരവധി സ്ത്രീകൾക്ക് ഈ തീരുമാനം വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്.
യാത്രാക്കൂലി ഇനത്തിൽ ദിവസവും ചെലവാക്കുന്ന തുക കൃത്യമായി മാറ്റി വെക്കുകയാണെങ്കിൽ അത് ഭാവിയിലേക്കുള്ള മികച്ചൊരു സമ്പാദ്യമാക്കി മാറ്റാൻ സാധിക്കും. സാമ്പത്തിക നേട്ടം എങ്ങനെ കണക്കാക്കാം
സംസ്ഥാന സർക്കാരിന് വർഷത്തിൽ 800 കോടി രൂപയുടെ ബാധ്യത ഈ പദ്ധതിയിലൂടെയുണ്ടാകുന്നുണ്ടെങ്കിലും, വ്യക്തിഗത തലത്തിൽ വനിതകൾക്ക് വലിയൊരു തുക ലാഭിക്കാൻ സാധിക്കും.
ദിവസവും ജോലിക്കായി കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ഒരു വനിത പ്രതിദിനം ശരാശരി 50 രൂപ ടിക്കറ്റിനായി ചെലവാക്കുന്നുണ്ടെന്ന് കരുതുക. അവധി ദിവസങ്ങൾ കഴിഞ്ഞ് മാസത്തിൽ 25 ദിവസം യാത്ര ചെയ്യുന്നുണ്ടെങ്കിൽ, മാസത്തിൽ ഏകദേശം 1250 രൂപയാണ് ലാഭിക്കാൻ കഴിയുന്നത്.
വർഷാന്ത്യത്തിൽ ഇത് 15,000 രൂപയായി വർധിക്കും. ഇതിൽ നിന്നും ചെറിയ ചിലവുകൾ കുറച്ചാലും വർഷം 14,000 രൂപയോളം ലാഭിക്കാൻ സാധിക്കും.
നിക്ഷേപിക്കാനുള്ള മാർഗങ്ങൾ 1. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP): എളുപ്പത്തിൽ തുടങ്ങാവുന്ന നിക്ഷേപങ്ങളിൽ ഒന്നാണിത്.
ഓരോ മാസവും മിച്ചം പിടിക്കുന്ന തുക മുടങ്ങാതെ നിക്ഷേപിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ വലിയ തുകയായി അത് വളരും. 12 ശതമാനം റിട്ടേൺ ലഭിക്കുന്ന എസ്ഐപി പ്ലാനിൽ മാസം 14,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ അഞ്ചു വർഷം കൊണ്ട് 11,35,000 രൂപയും, പത്തു വർഷം കൊണ്ട് 31,36,502 രൂപയും സമാഹരിക്കാം.
2. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ: സുരക്ഷിതമായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കാം.
കുറഞ്ഞ റിസ്ക് മാത്രമുള്ള വിവിധ സേവിങ്സ് പദ്ധതികൾ ഇവിടെ ലഭ്യമാണ്. 3.
ഇൻഷുറൻസ് പരിരക്ഷ: ഇതുവരെ ആരോഗ്യ-ലൈഫ് ഇൻഷുറൻസ് ഇല്ലാത്തവർക്ക് ഈ പണം ഉപയോഗിച്ച് മികച്ചൊരു പോളിസി എടുക്കാവുന്നതാണ്. മാസത്തവണകളായി പ്രീമിയം അടയ്ക്കാവുന്ന സൗകര്യം ഇപ്പോൾ ലഭ്യമാണ്.
4. ലഘുസമ്പാദ്യ പദ്ധതികൾ: സുകന്യ സമൃധി യോജന, സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര തുടങ്ങിയ സർക്കാർ പദ്ധതികളിൽ 7 മുതൽ 8.2 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്.
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഇവ ലഭ്യമാണ്. 5.
ഓഹരി വിപണി: റിസ്ക് എടുക്കാൻ താൽപര്യമുള്ളവർക്ക് പഠിച്ച ശേഷം ഓഹരി വിപണിയിൽ പരീക്ഷിക്കാവുന്നതാണ്. തുടക്കക്കാർക്ക് മ്യൂച്വൽ ഫണ്ട് വഴി നിക്ഷേപം ആരംഭിക്കുന്നതാണ് ഉചിതം.
6. എമർജൻസി ഫണ്ട്: അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുറഞ്ഞത് ആറു മാസത്തെ ചെലവുകൾക്കെങ്കിലും ആവശ്യമായ തുക എമർജൻസി ഫണ്ടായി കരുതേണ്ടത് അത്യാവശ്യമാണ്.
(ഡിസ്ക്ലെയ്മർ: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമല്ല. ഇത്തരം നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപിക്കുന്നതിന് മുൻപ് സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

