പത്തനംതിട്ട ജില്ലയിലെ കോന്നി കള്ളിപ്പാറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മാങ്കോടിൽ നിന്നും തിരുവല്ലയിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനിടെ വഴിതെറ്റിയ വാഹനം കള്ളിപ്പാറയ്ക്ക് സമീപമുള്ള വനമേഖലയിൽ എത്തുകയും കൊക്കയിലേക്ക് മറിയുകയുമായിരുന്നു.
അപകടം സംഭവിച്ച ഉടൻ തന്നെ പാസ്റ്റർ 112 എന്ന നമ്പറിൽ ബന്ധപ്പെട്ട് പൊലീസിൻ്റെ സഹായം തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂടൽ പൊലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിലാണ് പാസ്റ്ററെ സുരക്ഷിതമായി പുറത്തെത്തിച്ചത്. വാഹനം നിലവിൽ വനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
വെളിച്ചക്കുറവും ദുർഘടമായ സാഹചര്യവും കണക്കിലെടുത്ത് വാഹനം പുറത്തെടുക്കുന്ന നടപടികൾ നാളത്തേക്ക് മാറ്റിവെച്ചതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

