നീറ്റ് (NEET) പുനഃപരീക്ഷയ്ക്കായുള്ള ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ വീണ്ടും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പരാതി. ഔദ്യോഗിക വെബ്സൈറ്റുകളിലെ സാങ്കേതിക പിഴവുകൾ കാരണം വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലാണ്.
പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് പുതിയ സാങ്കേതിക തടസ്സങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ, പുനഃപരീക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചുചേർത്ത ഉന്നതതല യോഗം നാളെ നടക്കും.
വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷാ വിഷയങ്ങളും യോഗത്തിൽ പ്രധാന അജണ്ടയാണ്.
കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പ്രത്യേക വിലയിരുത്തൽ യോഗം അടുത്തയാഴ്ച നടക്കുമെന്ന് എൻടിഎ (NTA) അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന തീരുമാനങ്ങളും വിവിധ സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.
ഇതിന്റെ ഭാഗമായി പഞ്ചാബ്, ദില്ലി, ബീഹാർ, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര സൗകര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

