ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത ചടങ്ങില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്റെ വിമര്‍ശനം കടുത്ത രാഷ്ട്രീയ കാപട്യമാണെന്ന് അദ്ദേഹം ആരോപിച്ചു. മതനിരപേക്ഷതയെക്കുറിച്ച് വൈസ് ചാന്‍സലര്‍മാരെ ഉപദേശിക്കാന്‍ തുനിയുന്നവര്‍, ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് തങ്ങളുടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന വസ്തുത വിസ്മരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റണമെന്ന് വാദിക്കുന്ന ശക്തികളുമായി രാഷ്ട്രീയ സഖ്യം പുലര്‍ത്തുന്നവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “മതം, മതം, മതം തന്നെയാണ് ഞങ്ങള്‍ക്ക് പ്രധാനം” എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെട്ട
മന്ത്രിസഭയുടെ നേതൃസ്ഥാനത്ത് ഇരുന്നുകൊണ്ട് മതനിരപേക്ഷതയുടെ വക്താവായി മാറാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാദമിക് സമൂഹത്തിന് വിവിധ ആശയധാരകളുമായി സംവദിക്കാനും ദേശീയ വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കുചേരാനും അവകാശമുണ്ട്.
എന്നാല്‍, ഒരു ദേശീയ പ്രസ്ഥാനവുമായി വേദി പങ്കിട്ടു എന്ന കാരണത്താല്‍ വൈസ് ചാന്‍സലര്‍മാരെ വിചാരണ ചെയ്യുന്നത് രാഷ്ട്രീയ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള ജനരോഷം വഴിതിരിച്ചുവിടാനാണ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടുബാങ്ക് രാഷ്ട്രീയത്തിലും പ്രീണനത്തിലും കോണ്‍ഗ്രസും സിപിഐഎമ്മും ഒരേ പാതയിലാണെന്നും, ഈ യാഥാര്‍ത്ഥ്യം സമീപകാല തിരഞ്ഞെടുപ്പുകളിലൂടെ ജനങ്ങള്‍ വ്യക്തമാക്കിയതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദേശീയതയോടുള്ള പ്രതിബദ്ധത കേരളത്തിലെ പുതുതലമുറ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നും, സംസ്ഥാനത്തെ രാഷ്ട്രീയ ചിന്താഗതിയില്‍ വലിയൊരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

