കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കും. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലും ഒരേസമയം പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്ന് അധികൃതർ അറിയിച്ചു.
കടുത്തുരുത്തി മണ്ഡലതല ഉദ്ഘാടനം രാവിലെ 8.30-ന് കടുത്തുരുത്തി സെൻട്രൽ ജംക്ഷനിൽ ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും. തുടർന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം മന്ത്രി ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
മറ്റ് മണ്ഡലങ്ങളിലെ ഉദ്ഘാടന ക്രമങ്ങൾ താഴെ പറയുന്നവയാണ്:
– ഏറ്റുമാനൂർ: രാവിലെ 9 മണിക്ക് ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
– പുതുപ്പള്ളി: രാവിലെ 9 മണിക്ക് പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
– കാഞ്ഞിരപ്പള്ളി: രാവിലെ 8.30-ന് പൊൻകുന്നം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രഫ. റോണി കെ.ബേബി എംഎൽഎ ബസ് ഫ്ലാഗ് ഓഫ് ചെയ്യും.
– ചങ്ങനാശ്ശേരി: രാവിലെ 8.30-ന് പെരുന്ന ബസ് സ്റ്റാൻഡിൽ വിനു ജോബ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
– പൂഞ്ഞാർ: രാവിലെ 8.30-ന് എരുമേലി കെഎസ്ആർടിസി ഡിപ്പോയിൽ എം.ജെ.സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
– വൈക്കം: രാവിലെ 8.30-ന് വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കെ.ബിനിമോൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

