സർവകലാശാലാ വൈസ് ചാൻസലർമാർ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത വിഷയത്തിൽ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്ത്. അക്കാദമിക രംഗത്തെ ഉന്നത പദവിയിലിരിക്കുന്നവർ ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തങ്ങൾ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയാനുള്ള മാന്യത ബന്ധപ്പെട്ട വിസിമാർ കാണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഇനിയൊരു ഘട്ടത്തിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള സാമൂഹിക ബോധം ഇവർ പുലർത്തണം. മതേതര-ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കേണ്ട
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ ഇത്തരത്തിലുള്ള വേദികൾ പങ്കിടുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കേവലം വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം അക്കാദമിക് സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

