ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വൈസ് ചാൻസിലർമാരുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി രംഗത്ത്. വിഷയത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിസിമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസിലർമാർ വഹിക്കുന്ന പദവിയുടെ അന്തസിനും ഒട്ടും ചേരാത്ത നടപടിയാണ് ഇവരിൽ നിന്നുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്” തെറ്റായ കീഴ്വഴക്കമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അംഗീകരിക്കില്ലെന്നും അത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ പരിപാടിയിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസിലർമാരും കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ വിഷയം ഉന്നയിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഈ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

