ഒമാൻ തീരത്ത് 14 ഇന്ത്യക്കാരുമായി സഞ്ചരിച്ച പായ്ക്കപ്പൽ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് ഭാഗത്ത് 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം നടന്നത്.
അമേരിക്കൻ നാവികസേനയിൽ നിന്നാണ് അപകടത്തെക്കുറിച്ചുള്ള നിർണായക വിവരം ആദ്യമായി ലഭിച്ചത്. ഈ വിവരം ഉടൻ തന്നെ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറുകയായിരുന്നു.
അപകടത്തിൽപ്പെട്ടവർക്കായി അമേരിക്കൻ നാവികസേനയുടെ പി 8 വിമാനം പ്രദേശത്ത് തിരച്ചിൽ നടത്തുകയും, ജീവനക്കാർക്കായി ലൈഫ് റാഫ്റ്റ് താഴേക്കിട്ടു നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മർച്ചന്റ് വെസൽ ജബൽ അലി 9 എന്ന കപ്പൽ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.
അമേരിക്കൻ നാവികസേന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. കപ്പൽ അപകടത്തിൽപ്പെടാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

