തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് ജി. വാരിയരുടെ പിതാവ് ഗോവിന്ദ വാരിയർ (83) അന്തരിച്ചു.
ചെത്തല്ലൂർ മഹാദേവ പന്തൽ വാര്യത്ത് കുടുംബാംഗമായ അദ്ദേഹം, വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ അന്തരിച്ചത്. ഇന്ത്യൻ മിലിട്ടറിയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ റെയിൽവേയിൽ ഔദ്യോഗിക ജീവിതം തുടർന്നത്.
വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ചെത്തല്ലൂർ യുപി സ്കൂളിലെ റിട്ടയേർഡ് പ്രധാനാധ്യാപികയായിരുന്ന പരേതയായ രുഗ്മിണിയാണ് ഭാര്യ.
മക്കൾ: സന്ദീപ് ജി. വാരിയർ, പരേതയായ ദീപ്തി.
അന്തരിച്ച ഗോവിന്ദ വാരിയരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് ആറിന് അദ്ദേഹത്തിന്റെ വസതിയിലെ വീട്ടുവളപ്പിൽ നടക്കും.

