ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. സഹാസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ബൈരാഗിവാല എന്ന പ്രദേശത്താണ് ശനിയാഴ്ച വൈകുന്നേരം അക്രമസംഭവങ്ങൾ അരങ്ങേറിയത്.
രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരു വിഭാഗം ആളുകൾ മറുവിഭാഗത്തിനു നേരെ മാരകായുധങ്ങളുമായി അക്രമാസക്തരായതായി ഡെറാഡൂൺ എഎസ്പി പങ്കജ് ഗൈരോല സ്ഥിരീകരിച്ചു.
സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, ചികിത്സയിലിരിക്കെ ഒരാൾ മരണപ്പെടുകയായിരുന്നു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനായി വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. അക്രമത്തിൽ പങ്കാളികളായ ശേഷം ഒളിവിൽ പോയ പ്രതികൾക്കായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചതായി അഡീഷണൽ എസ്പി അറിയിച്ചു.
കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

