ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്ന കാര്യത്തില്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി ദുബായ് പൊലീസ് രംഗത്തെത്തി. അംഗീകൃത ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രം തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെന്നാണ് അധികൃതരുടെ പ്രധാന നിര്‍ദേശം.
താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ നിയമിക്കുമ്പോഴും ജാഗ്രത കൈവിടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.
മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ നിയമിക്കുമ്പോള്‍ ലൈസന്‍സില്ലാത്തവരെ ഒഴിവാക്കാന്‍ വീട്ടുടമസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജോലിക്കാരെ പ്രവേശിപ്പിക്കുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വീടുകളിലെ പണം, ആഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള രേഖകള്‍ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
കുട്ടികളെയും പ്രായമായവരെയും ജോലിക്കാര്‍ മാത്രമുള്ള സാഹചര്യത്തില്‍ വീടുകളില്‍ ഒറ്റയ്ക്കാക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. ജീവനക്കാരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും ദുബായ് പൊലീസ് നിര്‍ദേശിച്ചു.
വീടിന്റെ സുരക്ഷ എന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്നും കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിലും സ്വത്ത് സംരക്ഷിക്കുന്നതിലും വീട്ടുടമസ്ഥരുടെ ജാഗ്രത അത്യന്താപേക്ഷിതമാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളെ ചെറുക്കുന്നതിനും ഗാര്‍ഹിക തൊഴിലാളികളുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും യുഎഇ നടത്തിവരുന്ന വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

