തൃശ്ശൂർ അഷ്ടമിച്ചിറയിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിഭ്രാന്തി പരത്തിയ തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പ്രദേശത്ത് ജനങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ട
നായ ചത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് അഷ്ടമിച്ചിറയിൽ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
ഭിന്നശേഷിക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് നായയുടെ കടിയേറ്റത്. ആക്രമണത്തിൽ പരിക്കേറ്റവർ ഉടൻ തന്നെ ചികിത്സ തേടുകയും പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.
നായ മറ്റ് തെരുവുനായ്ക്കളെയും ആക്രമിച്ചതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിഷയത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടുകയും നായയെ പിടികൂടുകയും ചെയ്തിരുന്നു.
എന്നാൽ പിടികൂടിയ ദിവസം വൈകുന്നേരം തന്നെ നായ ചത്തു. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ നടത്തിയ സ്രവ പരിശോധനയുടെ ഫലം ഇന്ന് പുറത്തുവന്നതോടെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

