കാസർകോട് ജില്ലയിൽ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായ സ്നേഹ മെർലിൻ എന്ന യുവതിക്കെതിരെ മുൻപും സമാനമായ കുറ്റകൃത്യങ്ങൾക്ക് കേസുകൾ നിലവിലുള്ളതായി റിപ്പോർട്ട്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ പ്രതിക്കെതിരെ നേരത്തെ തന്നെ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ മൂന്നാമതൊരു കേസ് കൂടി ചുമത്തപ്പെട്ടിരിക്കുന്നത്. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന പ്രതി, കാസർകോട്ടെ വീട്ടിലെത്തി താമസിക്കുന്നതിനിടെയാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. ഭീഷണി ഭയന്നാണ് പെൺകുട്ടി സംഭവം പുറത്തുപറയാതിരുന്നത്.
പിന്നീട് സഹോദരിയോട് വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
നിലവിൽ ഒളിവിലുള്ള സ്നേഹ മെർലിൻ മുൻപ് രണ്ട് ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയും പീഡിപ്പിച്ച കേസുകളിൽ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

