കോട്ടയം ജില്ലയിലെ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവരിൽ 60 ശതമാനവും സ്ത്രീകളാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം ജില്ലയിൽ ശരാശരി ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ യാത്രക്കാരാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്.
ഇതിൽ 60,000 മുതൽ 90,000 വരെ സ്ത്രീ യാത്രക്കാരാണ് ഉൾപ്പെടുന്നത്. പ്രധാന ഡിപ്പോകളിലെ തിരക്ക്
ജില്ലയിൽ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്നത് കോട്ടയം ഡിപ്പോയെയാണ്.
പ്രതിദിനം ശരാശരി 30,000 മുതൽ 40,000 വരെ യാത്രക്കാരാണ് ഇവിടെയുള്ളത്. റെയിൽവേ സ്റ്റേഷൻ, മെഡിക്കൽ കോളജ്, മറ്റ് ജില്ലകളിലേക്കുള്ള ദീർഘദൂര സർവീസുകൾ എന്നിവയാണ് കോട്ടയത്തെ പ്രധാന ഹബ്ബാക്കി മാറ്റുന്നത്.
ചങ്ങനാശേരി ഡിപ്പോയിൽ പ്രതിദിനം 20,000 മുതൽ 25,000 വരെയും, പാലാ ഡിപ്പോയിൽ 15,000 മുതൽ 20,000 വരെയും യാത്രക്കാർ സഞ്ചരിക്കുന്നു. പൊൻകുന്നം ഡിപ്പോയിൽ 10,000 മുതൽ 15,000 വരെയും, വൈക്കം ഡിപ്പോയിൽ 8,000 മുതൽ 12,000 വരെയും, ഈരാറ്റുപേട്ട
ഡിപ്പോയിൽ 7,000 മുതൽ 10,000 വരെയും യാത്രക്കാർ ദിനംപ്രതി സേവനം പ്രയോജനപ്പെടുത്തുന്നു. ജില്ലയിൽ ഏറ്റവും കുറവ് യാത്രക്കാരുള്ളത് എരുമേലി ഡിപ്പോയിലാണ്; 2,000 മുതൽ 3,500 വരെ.
ഉത്സവ സീസണുകളിലും ശബരിമല തീർഥാടന കാലത്തും ജില്ലയിലെ കെഎസ്ആർടിസി ബസുകളിലെ തിരക്ക് ഗണ്യമായി വർധിക്കാറുണ്ട്. ശുചിമുറി സൗകര്യങ്ങളിലെ അപര്യാപ്തത
യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നിരിക്കെ, ഡിപ്പോകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ജില്ലയിലെ ഏഴ് കെഎസ്ആർടിസി ഡിപ്പോകളിൽ ഭൂരിഭാഗത്തിന്റെയും ശുചിമുറി സൗകര്യം അതീവ ശോചനീയാവസ്ഥയിലാണ്. എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ സ്ത്രീകളുടെ ശുചിമുറി പ്രവർത്തിക്കുന്ന കെട്ടിടം അതീവ അപകടനിലയിലാണെന്നും ഉടൻ പൊളിച്ചുമാറ്റണമെന്നും പൊതുമരാമത്തുവകുപ്പും ദേവസ്വം ബോർഡ് മരാമത്തു വിഭാഗവും നേരത്തെ നിർദേശിച്ചിട്ടുള്ളതാണ്.
ഇവിടെ കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന പരാതിയുമുണ്ട്. വൈക്കം, കോട്ടയം, ഈരാറ്റുപേട്ട
ഡിപ്പോകളിലെ ശുചിമുറികളുടെ അവസ്ഥയും സമാനമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചങ്ങനാശേരി ഡിപ്പോയിൽ ശുചിമുറി സൗകര്യം ലഭ്യമാണെങ്കിലും അവിടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പാലാ ഡിപ്പോയിലെ ശുചിമുറികൾ താരതമ്യേന വൃത്തിയുള്ളതാണെന്ന് യാത്രക്കാരികൾ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

