പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങൾ അഗ്നിബാധയിൽ നശിച്ച സംഭവത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. തെക്കൻ കൊൽക്കത്തയിലെ ഒൻപത് നിലകളുള്ള സർക്കാർ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഏകദേശം നാലായിരത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇ വി എം) ആണ് കത്തിനശിച്ചത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നടന്ന ഈ സംഭവം വലിയ ദുരൂഹതകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഏഴ് മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ ആസൂത്രിതമായി കത്തിച്ചതാണെന്നും, തിരഞ്ഞെടുപ്പ് അട്ടിമറി മറച്ചുവെക്കാനാണ് നീക്കമെന്നും ആരോപിച്ച് പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
എന്നാൽ, ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ബി ജെ പി, സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റെ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് തിരിച്ചടിച്ചു. ഇരു പാർട്ടികളും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് പശ്ചിമബംഗാൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

