നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ നിർണ്ണായകമായ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് നടന്ന നടപടിക്രമങ്ങളിൽ മർദ്ദനത്തിനിരയായവർ പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞു.
സംഭവത്തിൽ മർദ്ദനമേറ്റ എ.ഡി. തോമസ്, അജയ് ജൂവൽ കുര്യാക്കോസ് എന്നിവർക്ക് പുറമെ കേസിലെ ഒന്നാം സാക്ഷിയായ ജോജി എന്നിവരാണ് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞത്.
ക്രൈംബ്രാഞ്ച് അധികൃതരുടെ നേതൃത്വത്തിൽ കർശന സുരക്ഷയിലാണ് തിരിച്ചറിയൽ പരേഡ് സംഘടിപ്പിച്ചത്. നടപടിക്രമങ്ങൾക്കായി പരാതിക്കാരെയും സാക്ഷികളെയും ഔദ്യോഗികമായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
അതേസമയം, മർദ്ദനത്തിനായി പ്രതികൾ ഉപയോഗിച്ച ലാത്തി ഇതുവരെ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പ്രതികൾ ലാത്തി സറണ്ടർ ചെയ്തുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കേസിന്റെ തുടർന്നുള്ള അന്വേഷണ നടപടികൾ വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

