പാക്ക് അധിനിവേശ കശ്മീരിൽ സാധാരണക്കാർക്ക് നേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ 16 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 37 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
റവാലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്ക് നേരെയാണ് സുരക്ഷാ സേന വെടിയുതിർത്തത്. അരി, ധാന്യം, വൈദ്യുതി തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലവർധനയിലും അമിതഭാരത്തിലും പ്രതിഷേധിച്ചായിരുന്നു ജനങ്ങൾ തെരുവിലിറങ്ങിയത്.
പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 60,000 മുതൽ 70,000 വരെ ആളുകളാണ് അധിനിവേശത്തിനെതിരെ റവാലകോട്ടിൽ അണിനിരന്നത്. ഈ സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസം, അതായത് ചൊവ്വാഴ്ച, പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് വൻ ജനാവലി വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

