ഇടുക്കി പൈനാവിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മോഡൽ പോളിടെക്നിക് കോളജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക് തുടക്കമായി. കാൽ നൂറ്റാണ്ട് പിന്നിട്ട
വിദ്യാഭ്യാസ പാരമ്പര്യമുള്ള ഈ സ്ഥാപനത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സുകളിലേക്കും വിവിധ ഷോർട്ട് ടേം കോഴ്സുകളിലേക്കുമാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കോളജിന്റെ പ്രവർത്തന മികവും വിജ്ഞാന മേഖലയിലെ ഇടപെടലുകളും കണക്കിലെടുത്ത് സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സ്ഥാനമാണ് ഈ സ്ഥാപനത്തിനുള്ളത്.
സാങ്കേതിക മികവ് കൈവരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർദ്ദിഷ്ട
സമയപരിധിക്കുള്ളിൽ തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കോഴ്സുകളുടെ ഘടന, യോഗ്യത, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ കോളേജ് വെബ്സൈറ്റിലും ഓഫീസിലും ലഭ്യമാകുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

