സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തെയും വളർച്ചാ നിരക്കിനെയും സംബന്ധിച്ച നിർണായക പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകൾ നീണ്ട
കോൺഗ്രസ് ഭരണകാലത്ത് രാജ്യത്തിനുണ്ടായ സാമ്പത്തിക മാന്ദ്യത്തെയും അക്കാലത്തെ നയങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിൽ തുടരുന്ന വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്.
കോൺഗ്രസ് ഭരണകാലത്ത് സാമ്പത്തിക വളർച്ചാ നിരക്ക് വളരെ കുറവായിരുന്നെന്നും, ഈ അവസ്ഥയെ മറച്ചുവെക്കാൻ ‘ഹിന്ദു ഗ്രോത്ത് റേറ്റ്’ എന്ന പേര് നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
‘‘ഇന്ത്യയെ കോൺഗ്രസിൽനിന്നു മോചിപ്പിച്ചു.
സാമ്പത്തിക വളർച്ച ഒച്ചിഴയുന്ന വേഗത്തിലായിരിക്കുമെന്ന് അവർ ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നു. അതിന് അവർ ഒരു പേരും നൽകി– ഹിന്ദു ഗ്രോത്ത് റേറ്റ്.
കോൺഗ്രസിന്റെ പിഴവിനെ ഹിന്ദു സമൂഹത്തിന്റെ തെറ്റായാണ് അവർ ചിത്രീകരിച്ചത്. ശരിക്കും ഇതിനെ കോൺഗ്രസ് വളർച്ചാനിരക്ക് എന്നാണ് വിളിക്കേണ്ടത്’’
ചരിത്രപശ്ചാത്തലം
1950 മുതൽ 1980 വരെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ രേഖപ്പെടുത്തിയ മന്ദഗതിയിലുള്ള വളർച്ചയെ സൂചിപ്പിക്കാനാണ് സാമ്പത്തിക വിദഗ്ധനായ രാജ് കൃഷ്ണ 1978-ൽ ‘ഹിന്ദു ഗ്രോത്ത് റേറ്റ്’ എന്ന പ്രയോഗം നടത്തിയത്.
അക്കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച ശരാശരി 3.5 ശതമാനം മാത്രമായിരുന്നു. എന്നാൽ, ഈ പ്രയോഗം ഏതെങ്കിലും മതവിഭാഗവുമായി ബന്ധപ്പെട്ടതല്ലെന്ന് പിന്നീട് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
അമിതമായ സർക്കാർ നിയന്ത്രണങ്ങളും വ്യാവസായിക രംഗത്തെ തിരിച്ചടികളുമാണ് അന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. 1991-ന് ശേഷമുള്ള മാറ്റങ്ങൾ
1991-ൽ രാജ്യം നടപ്പിലാക്കിയ ഉദാരവൽക്കരണ നയങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ മുന്നേറ്റമുണ്ടായതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അക്കാലഘട്ടത്തിൽ ആളോഹരി വരുമാന വളർച്ച വെറും 1.3 ശതമാനമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനിടെ, കഴിഞ്ഞ വർഷം 2023-ലെ ജിഡിപി കണക്കുകൾ മുൻനിർത്തി മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ നടത്തിയ പരാമർശങ്ങളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

